രാജസ്ഥാനിലെ മറുഭൂമിയിൽ കൂട്ടുകാരൻ്റെ വീട്ടിൽ കുറേ ദിവസങ്ങൾ താമസിച്ചപ്പോൾ കുടി വെള്ളത്തിന് വിഷമം ഇല്ലായിരുന്നെങ്കിലും കുളിക്കാൻ ബാത്ത്റൂമിൽ മഗ്ഗിന് പകരം തന്നിരുന്നത് നമ്മൾ വീട്ടിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്റ്റീൽ ഗ്ലാസ് ആയിരുന്നു. കുറച്ച് വെള്ളത്തിൽ കുളിക്കാൻ ആയിരുന്നു അത്.
പലപ്പോഴും വെള്ളത്തിന്റെ ‘എക്സ്പയറി ഡേറ്റ്’ നമ്മൾ നമ്മുടെ സൗകര്യത്തിനും ചിന്താഗതിക്കുമനുസരിച്ച് നിശ്ചയിക്കാറുണ്ട്. എന്നാൽ അതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഒന്ന് ഈ വിരോധാഭാസം ചിന്തിച്ചുനോക്കൂ.
ദിവസവും ടാപ്പ് വെള്ളം ലഭിക്കുന്നിടത്ത് ഇന്നലത്തെ വെള്ളം ‘പഴകിയത്’ എന്ന് പറഞ്ഞ് ഒഴുക്കിക്കളയുന്നു. (എക്സ്പയറി ഡേറ്റ്: 1 ദിവസം).
അഞ്ച് എട്ട് ദിവസത്തിലൊരിക്കൽ വെള്ളം വരുന്നിടത്ത്: അതേ വെള്ളം എട്ട് ദിവസങ്ങൾ വരെ തികച്ചും ശുദ്ധവും കുടിക്കാൻ യോജിച്ചതുമായിരിക്കും.
വിവാഹങ്ങളിലും ആഘോഷങ്ങളിലും, കൈയിൽ പുതിയ ബിസ്ലറി ബോട്ടിൽ കിട്ടുന്ന മുറയ്ക്ക് പഴയ പകുതി നിറഞ്ഞ ബോട്ടിൽ വേസ്റ്റ് എന്ന് കരുതി ഉപേക്ഷിക്കുന്നു.
മരുഭൂമിയിൽ യാത്രയ്ക്കിടെ അടുത്ത ജലസ്രോതസ് കിട്ടുന്നതുവരെ വെള്ളത്തിന്റെ ഓരോ തുള്ളിയും അമൃതവും പുതുമയുമാണ്.
അണക്കെട്ടുകളിലെയും കുളങ്ങളിലെയും വെള്ളം അടുത്ത മഴക്കാലം വരെയും (വരൾച്ചയെങ്കിൽ 2-3 വർഷം വരെയും) ഉപയോഗയോഗ്യമായിരിക്കും.
ബോർവെല്ലുകളിൽ 50 മുതൽ 500 അടി ആഴത്തിൽ നിന്നെടുക്കുന്ന വെള്ളം നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരിക്കാം. എന്നിരുന്നാലും അത് ആരോഗ്യത്തിന് ഏറ്റവും സുരക്ഷിതവും ശുദ്ധവുമായ വെള്ളമായി കണക്കാക്കപ്പെടുന്നു.
ഒറ്റവാക്കിൽ പറഞ്ഞാൽ, വെള്ളത്തിന് യഥാർത്ഥത്തിൽ ഒരു എക്സ്പയറി ഡേറ്റില്ല. വെള്ളത്തിന്റെ ‘എക്സ്പയറി’ നമ്മുടെ ചിന്തയും ലഭ്യതയും അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്.
വെള്ളം എളുപ്പത്തിൽ ലഭിക്കുമ്പോൾ അത് പഴകിയതാണെന്ന് നമ്മൾ കരുതുന്നു; ക്ഷാമമുണ്ടാകുമ്പോൾ അതേ വെള്ളം അമൂല്യമാകുന്നു.
അതിനാൽ വെള്ളം ബുദ്ധിപൂർവ്വവും ഉത്തരവാദിത്വത്തോടെയും മിതമായും ഉപയോഗിക്കണം. അല്ലെങ്കിൽ വെള്ളം തീരുന്നതിന് മുമ്പ് തന്നെ നമ്മുടെ ഈ അശ്രദ്ധമായ ചിന്താഗതിയാണ് നമ്മെ ദാഹിപ്പിച്ച് കൊല്ലുക.
ജലം തന്നെയാണ് ജീവൻ... ജലം ഉണ്ടെങ്കിൽ നാളെയുണ്ട്!
No comments:
Post a Comment