Wednesday, 28 October 2026

അർപ്പണം

ഞാൻ സ്വയം ചിന്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ പൂജക്ക് പൂവോ തുളസി ഇലയോ ഒന്നും പറിച്ച് അർപ്പിക്കാറില്ല. അങ്ങേർ ഉണ്ടാക്കിയ അങ്ങേരുടെ വസ്തുക്കൾ അങ്ങേരുടെ അനുവാദം ഇല്ലാതെ അങ്ങേർക്ക് കൊടുക്കുന്നതിൽ എന്ത് അർഥം എന്ന് തോന്നിയത് കൊണ്ടാണ് അത്.

ഒരുപക്ഷേ, ഒരു പൂവ് പറിച്ച് ദൈവത്തിന് സമർപ്പിക്കുന്നതിനെക്കാൾ, അത് ചെടിയിൽത്തന്നെ നിലനിർത്തി വിരിയുന്നതും വാടുന്നതും കാണുന്നതിൽ ദൈവികത അനുഭവിക്കാൻ കഴിയണം.

ദൈവത്തിന് പൂക്കൾ സമർപ്പിക്കുന്നതിലല്ല, മനസ്സ് അർപ്പിക്കുന്നതിൽ ആണ് കാര്യം. ദൈവത്തിന്റെ സൃഷ്ടികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് യഥാർഥ ആരാധനയെന്ന് എനിക്ക് തോന്നുന്നു.

No comments:

Post a Comment