ഞാൻ ഇന്ന് സഹാരൻപൂരിലെ ദേവ്ബന്ധി എന്ന സ്ഥലത്തിൻ്റെ അടുത്ത് ഉള്ള ഒരു ചെറിയ പട്ടണത്തിൽ കൂട്ടുകാരൻ്റെ വീട്ടിൽ വന്നതാണ്. ഡ്രൈ ഫ്രൂട്ട്സുകളും പഴങ്ങളും ചായയും, ഹുക്കയും ഒക്കെ തന്ന് ആദ്യം സ്വീകരിച്ച് ഇരുത്തി. ഹുക്ക വലിച്ചില്ല😊. ഈ ഏരിയാ, ദേവബന്ദ് എന്ന മുസ്ലീം നഗരം കാരണവും മാമ്പഴം, കരിമ്പ്, ശർക്കര, ഉഴുന്ന്, പേപ്പർ, തടികൾ, വുഡൻ ഹാൻഡിക്രാഫ്റ്റ്സ്, ഫർണിച്ചറുകൾ മൂലം പ്രസിദ്ധമാണ്.
സഹാരൻപൂർ ഉത്തർപ്രദേശിന്റെ വടക്കുപടിഞ്ഞാറെ മുകളിലായി സ്ഥിതി ചെയ്യുന്നു. വടക്ക് ഉത്തരാഖണ്ഡ്, കിഴക്ക് മുജഫർനഗർ ജില്ല (ഉത്തർപ്രദേശ്), പിന്നെ അടുത്ത് തന്നെ ഹരിയാനയിലെ യമുനാനഗർ ആണ്. യമുന, ഹിന്ദൻ, സോഹൻ നദികളും, ഗാംഗ നദിയിൽ നിന്ന് വരുന്ന അനവധി തോടുകളും കാരണം കൃഷി പ്രധാന ജില്ലയാണ്.
ഇങ്ങോട്ട് വരുന്ന വഴിക്ക് മാമ്പഴ തോട്ടങ്ങളിൽ മാമ്പഴം പറിച്ച് ബോക്സുകളിൽ ആക്കുന്നതും, വഴിയോരങ്ങളിൽ 20 ഓളം മാമ്പഴ ഐറ്റംസ് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടാണ് ബ്ലോഗ് എഴുതാം എന്ന് തീരുമാനിച്ചത്.
വേനൽക്കാലത്ത് സഹാറൻപൂരിലൂടെ യാത്ര ചെയ്താൽ ഇരുവശത്തും വലിയ മാമ്പഴ തോട്ടങ്ങൾ കാണാം. ദശെറി (Dussehri), ലംഗ്ഡ (Langra), ചൗസ (Chausa), റാംകേള (Ramkela), അമ്രപാലി (Amrapali) എന്നീ ഫേമസ് മാമ്പഴങ്ങൾ കൂടാതെ വേറെ 20 ഓളം ഐറ്റംസ് ഉണ്ട്. ഇന്ത്യയിൽ മൊത്തം 1000-ത്തിലധികം മാമ്പഴ ഇനങ്ങളുണ്ടെങ്കിലും ഇതിൽ 30-50 ഇനങ്ങൾ മാത്രമാണ് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്.
മാമ്പഴ പ്രദർശനങ്ങളും ഉത്സവങ്ങളും കൃഷിപരിസ്ഥിതി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ നടത്താറുണ്ട്. പിന്നെ എക്സ്പോർട്ടും ഉണ്ട്.
ഇവിടുന്നുള്ള 30000 carpenters കേരളത്തിൽ പല ഫർണിച്ചർ ഉണ്ടാക്കുന്ന തൊഴിൽ ശാലകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവിടുന്നും കേരളത്തിൽ നിന്നും ധാരാളം ഫർണിച്ചറുകൾ യുഎഇലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടുത്തെ തടികളും (തേക്ക്, റോസ്വുഡ്),
ഹാൻഡിക്രാഫ്റ്റ് ഐറ്റംസും പ്രസിദ്ധമാണ്.
ഇവിടുത്തെ ഗ്രാമങ്ങളിൽ ഒട്ടുമിക്ക ആളുകളും വരാന്തയിലും, മരത്തിൻ്റെ കീഴിൽ കയർ കെട്ടി ഉണ്ടാക്കിയ കട്ടിലുകളിൽ ഇരുന്ന് ഹുക്ക വലിക്കുന്നത് കാണാം.
1866ൽ സ്ഥാപിതമായ ദേവബന്ദി ചിന്താഗതിയുടെ
ലോകപ്രസിദ്ധമായ ദാരുൽ ഉലൂം ദേവ്ബന്ദ് എന്ന ഇസ്ലാമിക് വിദ്യാഭ്യാസ കേന്ദ്രം അടുത്തുള്ള ദേവ്ബന്ദിൽ സ്ഥിതിചെയ്യുന്നു. ലക്ഷ്യം, ഇസ്ലാമിന്റെ പുരാതന പാഠപ്രനളിയും ഹദീസ്, ഫിഖ് (നീതിശാസ്ത്രം), ഖുര്ആന്, അറബി ഭാഷ എന്നിവ പഠിപ്പിക്കുക എന്നതായിരുന്നു. ഇവരുടെ ശൈലി ഹനഫി മസ്ലക് അടിസ്ഥാനമാക്കി, ഇസ്ലാമിന്റെ സംരക്ഷണവും നവോത്ഥാനവുമാണ്.
ദേവബന്ദി മൂവ്മെൻ്റിൽ നിന്നാണ് "ദേവബന്ദി" എന്ന മതപരമായ ഇസ്ലാമിക പൗരസ്ത്യ വിദ്യാശാഖ രൂപപ്പെട്ടു തുടങ്ങുന്നത് — ലോകമാകെയുള്ള മുസ്ലിം സമൂഹത്തിൽ അതിന്റെ വലിയ സ്വാധീനം ഉണ്ട്.
ഇന്ത്യക്ക് പുറമെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ആഫ്ഘാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, UK, USA, തുടങ്ങിയ രാജ്യങ്ങളിൽ ദേവബന്ദ് അടിസ്ഥാനമാക്കിയുള്ള മദ്രസകൾ ഉണ്ട്.
ഇന്ത്യയിൽ മുസ്ലിം സമൂഹം വിവിധ മതപരവും സാമൂഹ്യപരവുമായ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായി, ഇവരെ സുന്നിയും ഷിയയുമെന്നായി രണ്ടു വലിയ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇന്ത്യയിൽ 85% സുന്നികളും, 12% സിയകളും 3% മറ്റ് വിഭാഗങ്ങളും ഉണ്ട്.
സുന്നി വിഭാഗത്തിൽ ഹനഫി (Hanafi),
ബരേലവി (Barelvi), ദിയോബന്ദി (Deobandi), അഹ്ലെ ഹദീസ് / സലഫി എന്നിവയാണ്.
ഷിയ മുസ്ലിംകൾ ഇറാൻ, ഇറാഖ് പോലുള്ള രാജ്യങ്ങളിലെ പാരമ്പര്യത്തെ പിന്തുടരുന്നു. ഷിയയിലെ പ്രധാന വിഭാഗങ്ങൾ ഇഥ്നാ അശറി, ബൊഹ്റാ (Dawoodi Bohra, Sulaymani Bohra) (പ്രധാനമായും ഗുജറാത്തിലും മുംബൈയിലും), ഇസ്മാഈലി വിഭാഗം.
മറ്റു 2-3% വിഭാഗങ്ങൾ അഹ്മദിയ്യ (പല ഇസ്ലാമിക രാഷ്ട്രങ്ങളിലും ഇവരെ മുസ്ലിം ആയി അംഗീകരിക്കുന്നില്ല) മഹ്ദവി (Mehdi Movement) ദക്ഷിണ ഇന്ത്യയിൽ ചിലയിടത്ത് നിലനിൽക്കുന്ന ചെറിയ വിഭാഗം, സൂഫികൾ എന്നിവയുമാണ്.
കേരളത്തിൽ പ്രത്യേകമായി കാണുന്ന ചില വിഭാഗങ്ങൾ: സുന്നി (ബരേലവി) SYS (Samastha Kerala Sunni Students Federation) സലഫി Kerala Nadvathul Mujahideen (KNM) ജമാഅത്ത് ഇസ്ലാമി Jamaat-e-Islami Hind Kerala Chapter
തബ്ലീഗ് ജമാഅത്ത് പ്രബോധന പ്രവൃത്തികൾ, ദിയോബന്ദി ബന്ധമുള്ളത്.
No comments:
Post a Comment