ഭൗതികജീവിതം ഉപേക്ഷിക്കൽ, ഞാൻ എന്ന ബോധം നഷ്ടപ്പെടുത്തുകയും സത്യത്തിൽ ലയിക്കാനായി ശ്രമിക്കുകയും ചെയ്യുന്നത്, ആത്മീയതയിലേക്കുള്ള പൂർണ സമർപ്പണം ഇവയൊക്കെ ആണ് സന്ന്യാസിമാർ ചെയ്യുന്നതെങ്കിലും എൻ്റെ ഒരു രീതിയും വിശ്വാസവും ഇച്ചിരെ മാറി ആണ്. എന്നെ അപേക്ഷിച്ചിടത്തോളം എനിക്ക് സ്ത്രീയുടെ സാമിപ്യം ഇല്ലെങ്കിൽ എനർജി ലെവൽ കുറയാറുണ്ട്. ഒരു ബാറ്ററിയുടെ നെഗറ്റീവ് പോസിറ്റീവ് വശങ്ങൾ പോലെ ആണ് സ്ത്രീ പുരുഷ ബന്ധം, അല്ലെങ്കിൽ ആവശ്യകത.
അതുകൊണ്ട് തന്നെ സന്ന്യാസി വിവാഹം കഴിക്കാൻ പാടില്ല എന്നത് അപൂർണ്ണത ഉണ്ടാക്കുന്നു. പണ്ടത്തെ ഋഷികൾ (സന്ന്യാസി എന്നത് ഏറ്റവും താഴെ ആണ്, ഋഷി, മുനി, സിദ്ധർ, ഒക്കെ കഴിഞ്ഞാണ് സന്ന്യാസിയുടെ സ്ഥാനം). സന്ന്യാസി ആയാലും സാധാരണക്കാർ ആയാലും നെഗറ്റീവും പോസിറ്റവും ഒന്നിച്ചാലേ പൂർണ്ണത ആകൂ. പൂർണ്ണത നേടാത്തവൻ സന്ന്യാസി ആണെന്ന് പറഞ്ഞ് നടന്നാലും അതും ഒരഭംഗി ആണെന്നാണ് എൻ്റെ അഭിപ്രായം.
പുരുഷൻ സൂര്യതത്ത്വം (സൗരശക്തി) പ്രതിനിധീകരിക്കുന്നു — താപം, ചൈതന്യം, പ്രവർത്തനം.
സ്ത്രീ ചന്ദ്രതത്ത്വം (ശീതശക്തി) പ്രതിനിധീകരിക്കുന്നു — ശീതളത, കാവൽ, പോഷണം.
അത്പോലെ തന്നെ ആണിൻ്റെ ശരീരത്തിൽ ഉണ്ടാകുന്ന ശുക്ലം ആത്മീയ ശക്തി കൂട്ടുന്നതിനും കുണ്ഡലിനി ശക്തി ഉണർത്തുന്നതിനും ആവശ്യമുണ്ട്. വിരക്തി ഉള്ള അനാരോഗ്യവാനുമായ ഒരാൾക്ക് ശരിക്ക് ഭക്തിയിലൂടെ സിദ്ധി നേടാൻ പറ്റുമോ. സിദ്ധി ഇല്ലാത്തവൻ വെറും പേരിനൊരു ഒരു സന്ന്യാസി മാത്രമായിരിക്കും.
അങ്ങനെ നോക്കുമ്പോൾ ഒരാളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തിലും മനസ്സിലും അസ്ഥിരത സൃഷ്ടിക്കുന്നു. സ്ത്രീയുടെ സാമിപ്യം ഇല്ലാത്തപ്പോൾ പുരുഷൻ്റെ ഊർജ്ജം അകത്തേക്ക് അടങ്ങിയിരിക്കുമ്പോൾ സ്ഫോടനം പോലെയുള്ള അക്രമരൂപം എടുക്കാം.
പുരുഷൻ്റെ സാമിപ്യം ഇല്ലാത്ത സ്ത്രീക്ക് ഭാരം, സുരക്ഷ, പോഷകത്വം എന്നിവയുടെ അഭാവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സാമീപ്യം ഇല്ലാതാകുമ്പോൾ, അഹങ്കാരവും ദുരഹവുമാണ് കൂടുന്നത്. ഇത് മാനസിക സംഘർഷങ്ങളും ശാരീരിക അസ്വസ്ഥതകളും സൃഷ്ടിക്കുന്നു.
ആദിയോഗിയായ ശിവൻ കല്ല്യാണം കഴിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ ബന്ധം ലോകത്തിൽ എത്ര പ്രാധാന്യം ഉള്ളതാണ് എന്ന് കാണിക്കുന്നതാണ് ക്ഷേത്രങ്ങളിൽ ലിംഗവും യോനിയും ഒരുമിച്ചു പ്രതിഷ്ഠിക്കപ്പെടുന്നത് ശിവൻ (പുരുഷത്വം) പാർവതി (സ്ത്രീത്വം) എന്ന അതിരുകളില്ലാത്ത ദ്വന്ദസിദ്ധാന്തത്തെ (divine union) പ്രതിനിധീകരിക്കുന്നതിനാണ്. ജലാഭിഷേകം ചെയ്യുന്നത് ഈ യൂണിയൻ സങ്കൽപ്പത്തെ ഊർജ്ജസ്വലമാക്കാൻ, ഊർജ്ജ പ്രഭാവം നിലനിർത്താൻ, അതുപോലെ സൃഷ്ടിയുടെ സാന്ദ്രതയും ജാഗ്രതയും പകർന്നുനൽകാനുമാണ്.
ശിവലിംഗത്തിൽ ജലം ഒഴിക്കുക എന്നത് പൂജയുടെ അവിഭാജ്യ ഘടകമാണെന്ന് കാണിക്കുമ്പോൾ, പ്രകൃതിയുടെ സ്ഥിരതയും സൃഷ്ടിയുടെ പുനർജന്മചക്രവും (creation and regeneration) സംരക്ഷിക്കുന്നതിനുള്ള പ്രബോധനവുമാണ്. അതിനാൽ പുരുഷതത്ത്വവും (Shiva) പ്രക്രിയയുടെ ദിശയായ ശക്തിയും (Shakti) ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ലോകം നിലനിൽക്കുന്നത് എന്ന സത്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.
താന്ത്രിക വ്യാഖ്യാനത്തിൽ, പുരുഷന്റെ ശക്തി (ശിവതത്ത്വം) ഉണർന്നാൽ മാത്രമേ സ്ത്രീയുടെ കാമേശ്വരി/കുന്ദലിനി ശക്തി പൂർണ്ണതയിലാകൂ. സമന്വയമില്ലെങ്കിൽ കുണ്ഡലിനി ഉണർവിന് തടസ്സമാകും. അതുകൊണ്ടാണ് ശിവ പാർവതി ക്ഷേത്രങ്ങളിൽ യോനിയിലൂടെ പ്രവേശിക്കപ്പെട്ട ലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്നത് പ്രപഞ്ചത്തിൽ രണ്ട് പേരുടെയും തുല്യ പ്രാധാന്യം എടുത്ത് കാണിക്കുന്നതിനായിട്ടാണ്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം പ്രാണിക ഊർജ്ജത്തിന്റെ പരസ്പര വിനിമയമാണ്. ശാരീരികമായി മാത്രമല്ല, മാനസികവും ആത്മീയവുമാണ് ഈ വിനിമയം. ഒരാളുടെ ഊർജ്ജം മറ്റൊരാളുടെ ചക്രകൾക്കും പ്രാണവാഹിനികൾക്കും സ്വാധീനമേൽക്കുന്നു.
പുരുഷനും സ്ത്രീയും സമതുലിതമായ ബന്ധത്തിൽ ആയപ്പോൾ ആത്മീയവും ഭൗതികവും ഒരുമിച്ചു വളർച്ച നേടുന്നു. പുരുഷനും സ്ത്രീയും പരസ്പര പൂരകശക്തികളായി പ്രവർത്തിക്കുന്നത് പ്രകൃതിദത്തമായ സമതുലിതത്വമാണെന്നത് സത്യമാണ്.
പിന്നെ കല്ല്യാണം കഴിക്കാത്ത സന്ന്യാസിമാർ ഉള്ളത് എന്ത് കൊണ്ടെന്ന് ചോദിച്ചാൽ സന്ന്യാസിമാരുടെ ജീവിതശൈലി സാധാരണക്കാരിൽ നിന്ന് വിത്യസ്തമായത് കൊണ്ടാണ്.
ഭിക്ഷ കിട്ടുന്നതിന് മാത്രം ഭക്ഷണം, ശാന്തതയുള്ള ക്ഷേത്രങ്ങളിൽ വാസം, ഗുരുകുലത്തിൽ പഠനം അല്ലെങ്കിൽ തപസ്സിൽ ലയിക്കൽ, ലോകകാര്യങ്ങളിൽ നിന്നും വിട്ടുനില്ക്കൽ ഒക്കെ അയത് കൊണ്ട് ഒരു സ്ത്രീയെ കൂടി നോക്കുക എന്നത് പ്രയസമുള്ളത് ആയത് കൊണ്ടാണ് കെട്ടാതെ നടക്കുന്നത്. ആരോഗ്യമുള്ള ഏത് ശരീരത്തിലും ഉണ്ടാകുന്ന എല്ലാ ഹോർമോൺ വർക്കുകളും അവരിലും ഉള്ളത് കൊണ്ട് ഇണ ചേരാൻ ഉള്ള ആഗ്രഹങ്ങൾ അവർക്കും ഉണ്ട്. ജീവിതചര്യ പിന്നെ ആരൊണ്ടോ പറഞ്ഞതൊക്കെ കണ്ണും അടച്ച് പിന്തുടരുന്നത് കൊണ്ടും, ദൈവത്തിനു ആകെ വേണ്ടത് ഭക്തൻ്റെ സ്നേഹം മാത്രമാണെന്ന് ഉള്ള അടിസ്ഥാന കാര്യം പോലും അറിയാതെ ദൈവം ഏതോ സ്കൂളിലെ പ്രിൻസിപ്പാൾ പോലെ ഭയങ്കര ദേഷ്യകാരനും അച്ചടക്കം അടിച്ച് ഏൽപ്പിക്കുന്ന പേടിപ്പിക്കുന്ന ഒരാളെന്നും എന്ന പോലെ ദൈവഭയം കൊണ്ട് നടക്കുന്നവർക്ക് എല്ലാത്തിനും സ്വയം നിയന്ത്രണങ്ങൾ വെക്കുമ്പോൾ കല്യാണവും സെക്സും ഒക്കെ നിഷേധിച്ചവയുടെ പട്ടികയിൽ ചേർത്തു എന്ന് മാത്രം എന്നാണ് ഞാൻ കരുതുന്നത്. കാരണം ഭക്തി, സിദ്ധി, ദേവത്വം ഒക്കെ നമ്മുക്ക് പല techniques വഴിയും നേടാം എന്ന് പഠിച്ചോണ്ടിരിക്കുവാണ് ഞാനും. അത് കൊണ്ട് എൻ്റെ വിശ്വാസങ്ങളും രീതികളും വേറെ ആണ്. ഇതെൻ്റെ മാത്രം അഭിപ്രായം ആണ്.
ശിവം ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചെയേദേവം ദേവോ ന ഖലു കുശലഃസ്പന്ദിതുമപി
ശിവനും ശക്തിയുമില്ലാതെ പ്രപഞ്ചത്തിന് അർത്ഥമില്ല.
സന്ന്യാസം = ത്യാഗം + ആത്മസാധന.
സം + ന്യാസ എന്നതിൻ്റെ അർത്ഥം സമ്പൂർണ്ണമായി വിട്ടുകൊടുക്കൽ എന്നാണ്. നിസ്വാർത്ഥത എന്ന് മാത്രമേ അർത്ഥമുള്ളൂ.
സന്യാസം ജീവിതരീതിയല്ല – ഒരു ദർശനരീതിയാണ്.
No comments:
Post a Comment