ഇത് മൂലമാണ് പലപ്പോഴും പല സ്നേഹവും മുന്നോട്ട് പറയാതെ തന്നെ മരിക്കുന്നതും, ചൂടാകുന്നതിനു മുൻപേ തണുപ്പുന്നതും. പക്ഷേ റിസ്ക് എടുക്കുന്നവർ ആണ് ഈ കാര്യത്തിലും മിടുക്കർ. ഒന്നിലധികം തവണ തകർന്നവരാണ് ആഴത്തിൽ സ്നേഹിക്കാൻ കഴിയുന്നവർ.
നമുക്ക് ആരെങ്കിലും ഇഷ്ടപ്പെട്ടാലും, നമ്മൾ മനസ്സിൽ ചിന്തിക്കാൻ തുടങ്ങും, "ഇയാളും പോകും... പിന്നെ ഞാൻ തകർന്ന് പോകും..." അതായത് ഓവർതിങ്കിങ്
ഒരിക്കൽ ഉള്ളത് പൂർണ്ണമായും തകർന്നുപോയാൽ, അതിന്റെ വിസ്ഫോടനം മനസ്സിൽ ഇരുന്ന് പോകും. വീണ്ടും അതേ ദിശയിലേക്ക് പോകാൻ മനസിൽ പേടിയാണ്.
ഞാൻ ഇനി ഒരാളെ സ്നേഹിക്കില്ല" എന്നത് ഒരു പ്രതിരോധമാണ്, പക്ഷേ അതിന് പിന്നിൽ ആരെങ്കിലും എന്നെ വളരെയധികം സ്നേഹിക്കണം എന്ന ആഗ്രഹം തന്നെയാണ്.
ഒബ്സെസ്ഡ് ഒരുപാടു പേരുടെ മനസ്സിലുണ്ടാകുന്ന, എന്നാൽ പലരും തുറന്നുപറയാത്തൊരു സത്യമാണ്. ഒരാളിൽ obsessed ആകുക – അതായത് ഒരാളെ ചിന്തിച്ച് നമ്മുടേത് പോലെ ഒരു ലോകം നിർമ്മിച്ച് അവനെപ്പറ്റി മാത്രമാണ് വിചാരിക്കുന്നതെങ്കിൽ – അതിൽ നിന്ന് ഇറങ്ങുവാൻ ഇത്രയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ആത്മബന്ധം കൂടുമ്പോൾ ആണ്.
നമ്മുടെ ഹൃദയത്തിന്റെ വലിയൊരു ഭാഗം ആ വ്യക്തിയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവൻ പോയാൽ, ഒരഭാവം – vacuum – ഉണ്ടാകുന്നു. അതിൽ നിന്ന് മാറുക യുദ്ധം പോലെയാണ്.
അത് പോലെ Idealization ചെയ്യുക, നാം പലപ്പോഴും ആ വ്യക്തിയെ യഥാർത്ഥരീതിയിലല്ല, മറിച്ച് നമ്മുടെ മനസ്സിൽ സൃഷ്ടിച്ച ആഗ്രഹിച്ച രൂപത്തിലാണ് കാണുന്നത്. അവൻ പൂർണ്ണനാണ്, അവനില്ലാതെ കഴിയില്ലെന്നൊരു ഉറച്ച വിശ്വാസം ഉണ്ടാകുന്നു.
പിന്നെ Dopamine Addiction നമ്മുടെ മനസിന് ആ വ്യക്തിയോട് ബന്ധപ്പെട്ടു സന്തോഷം, പ്രതീക്ഷ, ഉത്സാഹം തുടങ്ങിയ രസങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ, ഒരുവിധത്തിൽ അത് മസ്തിഷ്കത്തിൽ ഒരു അഡിക്ഷനായി മാറുന്നു – അതിൽ നിന്ന് ഇറങ്ങുവാൻ അത്രയേറെ ബുദ്ധിമുട്ട്.
ഒറ്റപ്പെടാനുള്ള ഭയം "ഇവനില്ലെങ്കിൽ ആരും എന്നെ ഇഷ്ടപ്പെടില്ല, ഇനിയൊരാളും ഇങ്ങനെ എന്നെ സ്നേഹിക്കില്ല" എന്ന മനോഭാവം നമ്മുടെ ഭാവി ബന്ധങ്ങൾക്കുള്ള വാതിൽ തുറക്കാൻ വിഷമിക്കും.
Self-Worth ഇല്ലാതാകുന്നത് - അവൻ നൽകിയ അംഗീകാരം, സ്നേഹം, സമീപനം – ഇതൊക്കെ ഇല്ലാതാകുമ്പോൾ നമ്മുടെ ഉള്ളിലെ "ഞാൻ യോജിച്ചവളാണ്/ആണ്" എന്ന വിശ്വാസം തകരുന്നു.
ഒബ്സെഷനിൽ ഒരാളെ കുറിച്ചോ ഒരു കാര്യത്തെ കുറിച്ചോ അധികം ചിന്തിക്കുന്ന അവസ്ഥ ഒരാളെ സ്വന്തമാക്കി വയ്ക്കാനുള്ള കടുത്ത ആഗ്രഹം, ആളിന്റേയും പെരുമാറ്റത്തിന്റെയും മേൽ നിയന്ത്രണം നടത്താൻ ആഗ്രഹം.
പോസ്സെസീവെനസിൻ്റെ സാധാരണ ലക്ഷണങ്ങൾ ആളുടെ സോഷ്യൽ മീഡിയ നിരന്തരം പരിശോധിക്കുന്നു, ദിവസവും അവനെ/അവളെക്കുറിച്ച് സ്വപ്നം കാണുന്നു, ആരോട് സംസാരിച്ചെന്നും, എവിടെയെന്നുമുള്ള അന്വേഷണം, അനാവശ്യ സംശയങ്ങൾ, ആശക്തി, വേറെ ആരെങ്കിലുമായി അടുക്കുമോ എന്ന തീക്ഷ്ണ ഭയം, അവനെ നഷ്ടപ്പെടുത്തുമെന്ന അസുരക്ഷിതത്വം, ആളെ നിയന്ത്രണത്തിൽ നിർത്തണമെന്ന അതിമോഹം.
ഒരു നേരം സംസാരിച്ചില്ലെങ്കിൽ നിങ്ങളുടെ മനസ്സ് തളരാം, അസ്വസ്ഥമാക്കാം, ബന്ധം പിഴയ്ക്കും എന്ന് പേടി ഉണ്ടാകും, ഉദാഹരണം “ഞാൻ അവളെ കുറിച്ചാണ് പകൽ രാത്രി ചിന്തിക്കുന്നത്.” “അവൾക് മറ്റു ആണുങ്ങളോട് സംസാരിക്കുകയും അടുക്കും അത് പാടില്ല എന്ന ചിന്ത. ഇതെല്ലാം മനസ്സിനെ അടിച്ചമർത്തുകയും നിങ്ങളുടെ വളർച്ചക്ക് തടസ്സം ആകുകയും ചെയ്യും. രണ്ട് പേരും ഈ ബന്ധത്തിൽ ശ്വാസം മുട്ടുകയും, മാനസിക പിരിമുറുക്കം, ആകുലത എന്നിവ കൂടുകയും ചെയ്യും.
Obsession unmanaged ആയാൽ possessiveness ആകാനിടയുണ്ട്.
Obsessed എന്നത് ഇരു വശത്തും കത്തുന്ന മെഴുകുതിരി പോലെയാണ് – പെട്ടെന്ന് ഉരുകി തീരും.
Possessive എന്നത് കൈയിൽ കെട്ടിയ പിണഞ്ഞ കയറുപോലെ – നിങ്ങളെയും അവരെയും ശ്വാസംമുട്ടിക്കും.
ഞാൻ അവനെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നു, അവന് മറ്റാരുമായി സംസാരിക്കാൻ പാടില്ല എന്ന നിബന്ധന ബന്ധത്തെ കൂടുതൽ ഉലയിക്കും
സ്നേഹം ഒബ്സെഷനല്ല, ഉടമസ്ഥതയുമല്ല.
സ്നേഹം അർത്ഥവത്തായ ബന്ധത്തിലൂടെ സ്വാതന്ത്ര്യമാണ് എന്ന് ആദ്യം മനസ്സിലാക്കുക.
എന്നാൽ, എന്താണ് ചെയ്യാൻ കഴിയുക?
Awareness (ജാഗ്രത): നിങ്ങൾ ഈ ഒബ്സെഷൻ തിരിച്ചറിയുന്നു എങ്കിൽ അതേത് വലിയൊരു മുന്നേറ്റമാണ്.
Emotional detox: ആ വ്യക്തിയുമായി ബന്ധപ്പെടുന്നത് കുറയ്ക്കുക – photos, chats, songs, etc.
Creative replacement: മനസ്സിനെ മറ്റെന്തെങ്കിലും ഉപയോഗത്തിൽ ഏർപ്പെടുത്തുക – നൃത്തം, സംഗീതം, യാത്ര, യോഗ.
Talk to someone: വിശ്വസനീയരായ ഒരാൾക്കൊപ്പം ചർച്ച ചെയ്യുക. ചിലപ്പോഴത് തന്നെ ആശ്വാസമാകാം.
Journal: ദിവസവും നിങ്ങളുടെ ഉള്ളറവിചാരങ്ങൾ കുറിച്ചുകൊണ്ടിരിക്കുക. ഇതിന് എമോഷണൽ ക്ലിയറൻസ് കിട്ടുന്നു.
ഓർക്കുക -
ഒരാൾ നിങ്ങളെ നഷ്ടപ്പെടുത്തുന്നത് നിങ്ങൾക്ക് നഷ്ടമല്ല. നിങ്ങളെ തന്നെ നഷ്ടപ്പെടുന്നത് മുമ്പ് തിരിച്ചുപിടിക്കുന്നത് വലിയ വിജയമാണ്.
ആളിൽ ഒതുങ്ങിപ്പോയ മനസിന് പുതിയ വാതിലുകൾ തുറക്കാൻ സമയം കിട്ടട്ടെ.
നിങ്ങളുടെ ഹൃദയം വീണ്ടും സ്നേഹിക്കാൻ കഴിയുന്നതാണ് – എന്നാല് അതിനു ആദ്യം, സ്വയം സ്നേഹിക്കാൻ തുടങ്ങണം.
എന്ത് ചെയ്യാം?
Obsession തോന്നുന്നു എങ്കിൽ – സ്വയം തിരിച്ചറിയൽ വളർത്തുക, സ്വതന്ത്രമായ വ്യക്തിത്വം മെച്ചപ്പെടുത്തുക.
Possessiveness ഉണ്ടെങ്കിൽ – ആത്മവിശ്വാസം വളർത്തുക, ആശയവിനിമയത്തിലൂടെ വിശ്വാസം വർദ്ധിപ്പിക്കുക.
No comments:
Post a Comment