Saturday, 31 October 2026

ലോക ജിഡിപി 2

ലോകത്തെ നിയന്ത്രിക്കുന്ന പണം: മതം മുതൽ രാഷ്ട്രീയം വരെ — ടോട്ടൽ ലോക GDP $126.3 ട്രില്യൺ ആണ്. താഴെ കൊടുത്തിരിക്കുന്നത് പരസ്പരം ബന്ധപ്പെട്ടവ ആണ്. അതുകൊണ്ട് എല്ലാം കൂടെ കൂട്ടി നോക്കിയാൽ ഉത്തരം കിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽമേഖലകളിലൊന്നാണ് Agrifood Systems. ഏകദേശം 140 കോടി ആളുകൾ ഈ വിശാലമായ മേഖലയെ ആശ്രയിച്ച് തൊഴിൽ ചെയ്യുന്നു.

കൃഷി, വനമേഖല, മത്സ്യബന്ധനം 91.6 കോടി. മറ്റ് ഭക്ഷ്യസംവിധാന പ്രവർത്തനങ്ങൾ ഏകദേശം 48.4 കോടി. ആകെ 140 കോടി 
(48.4 കോടിയിൽ ഭക്ഷ്യസംസ്കരണം, സംഭരണം, ഗതാഗതം, വിതരണം, ഭക്ഷ്യവ്യാപാരം തുടങ്ങിയ ജോലികൾ ഉൾപ്പെടുന്നു.)

ലോകത്ത് വിവിധ തൊഴിൽ മേഖലകളിൽ എത്ര പേർ ജോലി ചെയ്യുന്നു എന്നത് നോക്കുമ്പോൾ, ആദ്യം മൂന്ന് പ്രധാന മേഖലകളിലെ ആഗോള തൊഴിൽവിതരണം പരിശോധിക്കാം. 2024-ലെ ഏകദേശം 350 കോടി വരുന്ന ആഗോള തൊഴിൽശക്തിയും അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിവ.

Services തൊഴിൽ വിഹിതം 50.32% 
Agriculture തൊഴിൽ വിഹിതം 26.07%
Industry തൊഴിൽ വിഹിതം 23.60%

റീട്ടെയിൽ ബിസിനസ് $30 ട്രില്യണിലധികം ഡോളർ ആണ് ആഗോള ബിസിനസ്

Real Estate വിപണി $12.5 ട്രില്യൺ 

യാത്രയും ടൂറിസവും $11.6 ട്രില്യൺ  

ധനകാര്യ/ബാങ്കിംഗ് സേവനങ്ങൾ $36.1 ട്രില്യൺ

ആരോഗ്യം $9.8 ട്രില്യൺ 

ഊർജം $9.5 ട്രില്യൺ

Global Education Sector – $5.8 trillion (Approximately 127 million (12.7 crore) teachers and non teaching staff)

സാങ്കേതികവിദ്യ/IT $5.58 ട്രില്യൺ

പ്രതിരോധം $2.887 ട്രില്യൺ

മതപരമായ ടൂറിസം $370.8 ബില്യൺ

രാഷ്ട്രീയം $40.78 ട്രില്യൺ (ഇതിൽ 40 കോടി പബ്ലിക് സെക്ടർ ജോലിക്കാരുടെ ശമ്പളവും ഉണ്ട്. അതുപോലെ ദേശീയ പാർലമെന്റുകളിലെ 45,010 അംഗങ്ങൾ ഉണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ ഫുൾ ടൈം ജോലി ചെയ്യുന്നവർ ഉണ്ട്.) രാഷ്ട്രീയം സർക്കാർ ചെലവ്, പൊതുമേഖലാ തൊഴിൽ, പ്രതിരോധം, അടിസ്ഥാനസൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുമേഖലയിലെ 40 കോടി ജീവനക്കാരുടെ എണ്ണത്തിൽ അധ്യാപകർ, ആരോഗ്യപ്രവർത്തകർ, ഭരണവിഭാഗം, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇവരിൽ പലരും Services വിഭാഗത്തിലും ഉൾപ്പെടും.

മതപരമായ ടൂറിസം  $370.8 ബില്യൺ 

ഇന്ത്യയിലെ ഹിന്ദു ക്ഷേത്ര സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം ₹3.02 ലക്ഷം കോടി ആണ്. മതപരമായ ടൂറിസത്തിലെ വാർഷിക ചെലവ് ഏകദേശം ₹4.74 ലക്ഷം കോടി. ഏകദേശം 8 കോടി ആളുകൾക്ക് തൊഴിലും ഉപജീവനവും ലഭിക്കുന്നു.

മതം വിശ്വാസത്തിന്റെ മാത്രം ലോകമല്ല; വലിയൊരു സാമ്പത്തിക മേഖലയുമാണ്.
(2030 ല് $671.9 ബില്യൺ ബിസിനസ് ആകും. Grand View Research).

ഇന്ത്യയിലും മതപരമായ ടൂറിസത്തിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്. പൂജാരിമാർ, ക്ഷേത്ര ജീവനക്കാർ, പൂക്കച്ചവടക്കാർ, ഹോട്ടൽ ജീവനക്കാർ, ഡ്രൈവർമാർ, ഗൈഡുകൾ, ചെറുകിട വ്യാപാരികൾ തുടങ്ങി നിരവധി ആളുകളുടെ ഉപജീവനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ, ആശ്രമങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, മതപരമായ യാത്രകൾ, താമസസൗകര്യങ്ങൾ, പൂജാസാമഗ്രികൾ, മതഗ്രന്ഥങ്ങൾ, സംഭാവനകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നു. 

ഇന്ത്യയിലെ മൊത്തം ടൂറിസം മേഖലയിൽ നേരിട്ടും പരോക്ഷമായും 2023–24 കാലയളവിൽ 8.463 കോടി തൊഴിലുകൾ ഉണ്ടായിരുന്നതായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ക്ഷേത്ര സമ്പദ്‌വ്യവസ്ഥയുടെ മാത്രം കണക്കല്ല.

കറക്ട് ആയ കണക്ക് കത്തോലിക്കാ സഭക്ക് മാത്രമേ ഉള്ളൂ.(2024)
ബിഷപ്പുമാർ, പുരോഹിതർ, ഡീക്കന്മാർ 4,65,048
വനിതാ സന്യാസിനിമാർ 5,89,423
പുരോഹിതരല്ലാത്ത പുരുഷ സന്യാസിമാർ 48,511
Lay Missionaries 4,63,079
Catechists – മതാധ്യാപകർ 28,89,336

44.65 ലക്ഷം ആളുകൾ (Source: Vatican / Fides, 2026-ൽ)

ലോകത്തെ മുസ്ലിം മതപ്രവർത്തകരുടെ കൃത്യമായ മൊത്തം എണ്ണം ലഭ്യമല്ല. എന്നാൽ ചില രാജ്യങ്ങളിലെ കണക്കുകൾ നോക്കാം.
തുർക്കി 1,25,000 മതസേവന ജീവനക്കാർ (2022)
അഫ്ഗാനിസ്ഥാൻ ഏകദേശം 1,20,000 മുള്ളമാർ
ബംഗ്ലാദേശ് ഏകദേശം 6,62,250
ജർമ്മനി 1,700–2,500 മതസ്ഥാപന ജീവനക്കാർ

Manufacturing, Construction എന്നിവ Industry-യുടെ ഭാഗമാണ്. Education, Transportation, Real Estate, Legal Services എന്നിവ Services-ന്റെ ഭാഗമാണ്. 

Agriculture & Agrifood-ൽ 2023-ൽ ലോകത്ത് ഏകദേശം 140 കോടി ആളുകൾ വിശാലമായ Agrifood Systems-ൽ ജോലി ചെയ്തു. ഇതിൽ മത്സ്യബന്ധനവും ഭക്ഷ്യസംസ്കരണവും ഉൾപ്പെടാം. കൃഷി, മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യബന്ധനം, മത്സ്യകൃഷി, മാംസ സംസ്കരണം, വിതരണം, വനവിഭവങ്ങ്ൽ, ഭക്ഷ്യസംസ്കരണം, ഭക്ഷ്യ മൊത്ത, ചില്ലറ വ്യാപാരം ഉണ്ട്.

കൃഷി ഭക്ഷ്യസംസ്കരണത്തെയും റീട്ടെയിൽ വ്യാപാരത്തെയും ആശ്രയിക്കുന്നു.

റിയൽ എസ്റ്റേറ്റ് ബാങ്കിംഗ്, ഇൻഷുറൻസ്, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മതപരമായ ടൂറിസം യാത്ര, ഹോട്ടൽ, ഗതാഗതം, റീട്ടെയിൽ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് ഓരോ മേഖലയുടെയും സാമ്പത്തിക മൂല്യം കൂട്ടി ലോക GDP കണ്ടെത്താൻ കഴിയില്ല. അവ വ്യത്യസ്തമായ സാമ്പത്തിക അളവുകളാണ്.

Banking, Real Estate, Retail എന്നിവയിൽ സാമ്പത്തിക ഇടപാടുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

Government spending പല വ്യവസായങ്ങളുടെയും വരുമാനത്തിൽ ഉൾപ്പെടുന്നു.

അതിനാൽ ഒരേ സാമ്പത്തിക പ്രവർത്തനം രണ്ടോ മൂന്നോ മേഖലകളിൽ ആവർത്തിച്ച് എണ്ണപ്പെടാം.

No comments:

Post a Comment