Sunday, 26 January 2025

റിപ്പബ്ളിക് ഇന്ത്യ

സോനെ ക ചിഡിയ എന്നറിയപ്പെട്ടിരുന്ന ഭാരതത്തെ പല രാജ്യങ്ങൾ പല തവണകളായി കൊള്ളയടിച്ച്, പ്രതാപത്തിൽ നിന്ന് കൊടിയ ദാരിദ്ര്യത്തിൽ തള്ളി വിടുക മാത്രമല്ല ചെയ്തത്, സംസ്ക്കാരവും, അറിവും, ചരിത്രവും വരെ നശിപ്പിക്കുകയും, വളച്ച് ഒടിക്കുകയും ചെയ്തത് വളരെ ബുദ്ധിപരമായിരുന്നു.

ഭാരതത്തിൻ്റെ മർമ്മം എന്തെന്ന് അവർ മനസ്സിലാക്കുകയും അതിനെ ആദ്യം തകർക്കുകയും ചെയ്തത് കൊണ്ടാണ് ഈ രാജ്യത്തെ അവർക്ക് കയ്യിൽ ഒതുക്കാൻ കഴിഞ്ഞത് തന്നെ. ആ മർമ്മം ഈ രാജ്യത്തിലെ മറ്റെങ്ങും ഇല്ലാത്ത വിധം പുരോഗതി പ്രാപിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായവും കൃഷി നൈപുണ്യവും ആയിരുന്നു.

ഇവിടെ ഉണ്ടായിരുന്ന ലോകത്തിലെ ആദ്യത്തെ വിശ്വസർവ്വകലാശാലകൾ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് പഠിക്കാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. നളന്ദ വിശ്വസർവ്വകലാശാലയിലെ ലൈബ്രറി, ശതുക്കൽ കത്തിച്ചപ്പോൾ അവ 3 മാസം കൊണ്ടാണ് കത്തി തീർന്നത്. അങ്ങനത്തെ എത്രയോ പുസ്തകങ്ങൾ ഉള്ളത് നശിച്ചിരുന്നില്ലെങ്കിൽ ഭാരതം വിദ്യാഭ്യാസത്തിലും, സാഹിത്യത്തിലും, ശാസ്ത്രത്തിലും, അധ്യാത്മിക കാര്യങ്ങളിലും ഏറ്റവും മുമ്പിൽ  നിൽക്കേണ്ടിരുന്നതാണ്. 600 വർഷങ്ങൾക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ട് വന്നോണ്ടിരുന്ന സ്ഥാനത്ത് ഇന്ന് ഇവിടുന്ന് ഉന്നത വിദ്യാഭ്യാസത്തിന് പുറം രാജ്യങ്ങളിൽ പോകുന്നു.

സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നില്ല ഇവയെല്ലാം നശിപ്പിച്ചത് അവരവരുടെ മത പ്രചാരത്തിൻ്റെ ഭാഗവും കൂടെ ആയിരുന്നു ഇതെല്ലാം. ഭാരത ജനതയുടെ ആധ്യാത്മിക ജ്ഞാനം ഇല്ലാതാക്കിയാൽ മാത്രമേ അവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ സാധിക്കൂ എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.

ആ അറിവുകൾ എത്ര മാത്രം ഗുണം ചെയ്തിരുന്നേനെ എന്നറിയാൻ ഒരു ഉദാഹരണം ആയി പറഞ്ഞാൽ ഇവിടെ പഠിക്കാൻ തിബത്തിൽ നിന്ന് വന്നിരുന്ന വിദ്യാർത്ഥികൾ നളന്ദയിൽ 
നിന്ന് കൊണ്ടുപോയ പുസ്തകങ്ങൾ ഇപ്പോഴും അവർ ഉപയോഗിക്കുന്നത് കൊണ്ട് തന്ത്ര വിദ്യിലെ അഗ്രഗന്യർ ഇന്ന് തിബറ്റിയൻസ് ആണ്. രഹസ്യങ്ങളുടെ നിലവറ ആയ അവർ പുറം ലോകത്തിന് പറഞ്ഞ് കൊടുക്കുകയുമില്ല, അങ്ങോട്ട് അന്യർക്ക് പ്രവേശനവും ഇല്ല. ഭാരതീയരെ പോലെ ബ്രോഡ് മൈൻഡ് അന്യ ദേശങ്ങളിലെ ജനതക്ക് ഇല്ല എന്നത് കൊണ്ടാണല്ലോ പല വിധത്തിൽ ഉള്ള യുദ്ധങ്ങളിൽ അവരെല്ലാം ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയില്ലാത്തത് പോലെ ആണ് ഭാരതത്തിൻ്റെ കാര്യം. എത്ര ഒക്കെ നശിപ്പിച്ചാലും പിന്നേയും വീണ്ടും അതേ ശക്തിയും, സമ്പത്തും, അറിവും, അധ്യാത്മിക ശക്തിയും നേടാൻ ഒരു പ്രത്യേക കഴിവ് ഭാരതത്തിനും ഇവിടുത്തെ ജനതക്കും ഉണ്ട്.

Happy Republic Day to all 💙

Saturday, 18 January 2025

പുരിയിലെ ജഗന്നാഥ ക്ഷേത്രം

സയൻസ് എത്ര പുരോഗമിച്ചാലും ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. 

പുരി ജഗനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങളാണ്.

രണ്ടായിരമോ രണ്ടുലക്ഷമോ ആയിക്കോട്ടെ ,പ്രസാദം എന്നും ഒരേ അളവിൽ 

ഒരിക്കലും ക്ഷേത്രത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ചല്ല ഇവിടെ പ്രസാദം വയ്ക്കുന്നത്. പകരം എന്നും ഒരേ അളവിലാണ് വയ്ക്കാറ്. എത്ര കുറവ് ആളുകള്‍ വന്നാലും എത്ര അധികം ആളുകള്‍ വന്നാലും ഇവിടെ തയ്യാറാക്കുന്ന പ്രസാദം ഒട്ടും മിച്ചം വരികയില്ല എന്നു മാത്രമല്ല, കൃത്യമായ അളവില്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. ഒരു ചെറിയ അളവില്‍ പോലും ഇവിടെ പ്രസാദം കളയുന്നില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ക്ഷേത്രത്തിലെ പാചകപ്പുരയില്‍ പാചകം ചെയ്യുമ്പോള്‍ ഏഴു കുടങ്ങള്‍ ഒന്നിനു മീതേ ഒന്നായി വെച്ചാണ് ചെയ്യുന്നത്. വിറക് അടിപ്പില്‍ ഇത് ചെയ്യുമ്പോള്‍ ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രെ ആദ്യം വേവുക. അതിനുശേഷം മാത്രമേ ഏറ്റവും താഴെയുള്ള കുടത്തിലെ ഭക്ഷണം കാലമാകുകയുള്ളൂ.

ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളിർ‍ ഉയ‍ർത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിർദിശയിലാണ് പാറുന്നത്.
എന്നാൽ‍ ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണവും നൽകാൻ ‍ആർ‍ക്കും ഇതുവരെയും സാധിച്ചിട്ടില്ല.

‎പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ക്ഷേത്രത്തിന്റെ മുകളി‍ൽ സ്ഥാപിച്ചിരിക്കുന്ന സുദർ‍ശന ചക്രം കാണുവാൻ‍ സാധിക്കും. ഇതി‍ൽ പ്രത്യേകത എന്താണെന്നാൽ‍ ഏതു ദിശയിൽ‍ നിന്നു നോക്കിയാലും ഒരേ പോലെയാണ് ഇത് കാണുവാ‍ൻ പറ്റുക .
ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന്റെ മുകളിലാണ് ഈ സുദർ‍ശന ചക്രം ഉള്ളത്. 12-ാം നൂറ്റാണ്ടി‍ൽ നി‍ൻമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ മുകളിൽ‍ ഒരു ടണ്ണിലേറെ ഭാരമുള്ള സുദൻ‍ശന ചക്രം ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ എങ്ങനെ കയറ്റി എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

പക്ഷികൾ ക്ഷേത്രത്തിനു മുകളിലൂടെ പറക്കുവാൻ യാതൊരു വിധ തടസ്സങ്ങളും ഇല്ലെങ്കിൽ പോലും അവ അതുവഴി പറക്കാറില്ല. ക്ഷേത്രത്തിൻറെ സമീപമെത്തിയാൽ ഈ പക്ഷികൾ പ്രധാന ഗോപുരത്തിനു മുകളിലൂടെ പറക്കാതെ സമീപത്തുകൂടി താഴ്ന്നു പറക്കുമത്രെ

45 നില കെട്ടിടത്തിന്റ ഉയരത്തിലുള്ള ദിവസവും നിറം മാറുന്ന പതാക ഇവിടുത്തെ വളരെ വിചിത്രമായ ആചാരങ്ങളിലൊന്നാണ് എല്ലാ ദിവസവും നിറം മാറുന്ന കൊടികൾ. ഏകദേശം ഒരു 45 നില കെട്ടിടത്തിന്റെയത്രയും ഉയരം ഈ ക്ഷേത്രത്തിലെ കൊടിമരത്തിനുണ്ട്. അതിനു മുകളിൽ കയറി എന്നും കൊടി മാറ്റി ഇടണം എന്നാണ് നിയമം. ക്ഷേത്രത്തിൽ പൂജകൾ തുടങ്ങിയ അന്നു മുതലുള്ള ആചാരമാണിത്. എന്നെങ്കിലും ഒരു ദിവസം ഇത് ചെയ്യാൻ വിട്ടു പോയാൽ പിന്നെ തുടർന്നുള്ള 18 വർഷത്തേക്ക് ക്ഷേത്രം അടച്ചിടണമെന്നാണ് ജഗനാഥ ക്ഷേത്ര നിയമങ്ങളിൽ പറയുന്നത്.

കടലിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ക്ഷേത്രത്തിനുള്ളിൽ കടലിന്റെ ഒരു ശബ്ദവും കേൾക്കാൻ സാധിക്കില്ല. പുറത്തെ കവാടത്തിൽ നിന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ കടലിന്റെ സ്വരം ഇല്ലാതാകുന്നതായി അനുഭവപ്പെടും.. പകൽ‍ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് ഇത് കൂടുതൽ‍ വ്യക്തമായി മനസ്സിലാക്കുവാൻ‍ സാധിക്കുക.പിന്നീട് ക്ഷേത്രത്തിനുള്ളി‍ൽ നിന്നും പുറത്തിറങ്ങുമ്പോൾ‍ ഈ ശബ്ദം തിരിച്ചു വരുകയും ചെയ്യുന്നു. ഇതുവരെയും ശാസ്ത്രീയമായ വിശദീകരണങ്ങൾ‍ ഒന്നും ‍നൽകാൻ ആ‍ർക്കും സാധിച്ചിട്ടില്ല.

നിഴൽ നിലത്തു വീഴാത്ത കുംഭഗോപുരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. എത്ര വലിയ വെയിലാണെങ്കിലും ഒരു ചെറിയ നിഴൽ പോലും ഇവിടെ കാണാൻ സാധിക്കില്ല. എന്നാൽ ചിലർ പറയുന്നത് ക്ഷേത്രത്തിന്‍റെ നിഴൽ നിലത്തു വീഴുന്നുണ്ടെന്നും മനുഷ്യ നേത്രങ്ങൾക്ക് അത് കാണാൻ സാധിക്കുകയില്ല എന്നുമാണ്.

പുരി ജഗനാഥ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രഥോത്സവമാണ്. ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തിൽ നടക്കുന്ന വിടെ രഥോത്സത്തിൽ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ടു ലക്ഷത്തിലധികം ആളുകളാണ് രഇവിടെ എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ രഥത്തില്‍ കയറ്റി ഇവിടെ നിന്നും രണ്ടു മൈല്‍ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയു ടെ ഓർമ്മ പുതുക്കലാണ് ഈ യാത്ര വഴി നടക്കുന്നത് എന്നാണ് വിശ്വാസം.

ജഗന്നാഥ പുരിയിലെ ശ്രീ മന്ദിരം ക്ഷേത്രം ഒറീസയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹിന്ദു ക്ഷേത്രമാണ്. ഭഗവാൻ ജഗന്നാഥൻ (കൃഷ്ണന്റെ അവതാരം), സഹോദരൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരെ ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. ഇതിന്റെ പ്രധാന പ്രത്യേകതകൾ:

അവിടുത്തെ രാജാവ് ഇന്ദ്രദ്യുംനന് വെള്ളപ്പൊക്കത്തിൽ ഒരു മരത്തടി ലഭിക്കുകയും, ആ തടിയിൽ ജഗന്നാഥന്റെ വിഗ്രഹം തീർക്കുന്നതിനായി തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാൽ ഈ തച്ചന്മാരുടെ ഉളികൾക്ക് ഈ മരത്തടിയെ ഭേദിക്കാനായില്ല. തുടർന്ന് വിഷ്ണു തന്നെ ഒരു തച്ചന്റെ വേഷത്തിൽ വന്നു എന്നും ഈ മരത്തടിയുമായി ഒരു മുറിയിൽ കയറി. പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുടന്നു നോക്കിയപ്പോൾ തച്ചൻ അപ്രത്യക്ഷനായിരിക്കുന്നു എന്നും മരത്തടിയുടെ സ്ഥാനത്ത് മൂന്നു വിഗ്രഹങ്ങളും (ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും) കാണപ്പെട്ടു. അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ പുരിയിലെ ക്ഷേത്രം ഇന്ത്യയിലെത്തന്നെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു.

Wednesday, 15 January 2025

സമാധി

സമാധി പ്രാപിക്കാൻ യോഗയിൽ എട്ട് നിലകളുള്ള ഒരു മാർഗ്ഗം ഉണ്ട്, ഇത് അഷ്ടാംഗ യോഗം എന്നറിയപ്പെടുന്നു. 

1. യമ: സാമൂഹിക നയങ്ങൾ, അഹിംസ, സത്യം, അസ്തേയ (മോഷണം ഒഴിവാക്കൽ), ബ്രഹ്മചാര്യ (ഇന്ദ്രിയ നിയന്ത്രണം), അപരിഗ്രഹ (ലോഭം ഒഴിവാക്കൽ) എന്നിവ.

2. നിയമ: വ്യക്തിഗത ശീലങ്ങൾ, ശൗച (ശുദ്ധി), സന്തോഷം, തപസ് (ആത്മനിയന്ത്രണം), സ്വാധ്യായ (ആത്മപഠനം), ഈശ്വരപ്രണിധാന (ഭഗവത്ഭക്തി) എന്നിവ.

3. ആസന: ശരീരാസനങ്ങൾ, ധ്യാനത്തിന് അനുയോജ്യമായ ശരീര നിലകൾ.

4. പ്രാണായാമ: ശ്വാസ നിയന്ത്രണം, പ്രാണവായുവിന്റെ നിയന്ത്രണം.

5. പ്രത്യാഹാര: ഇന്ദ്രിയങ്ങളുടെ നിയന്ത്രണം, ബാഹ്യ വസ്തുക്കളിൽ നിന്ന് മനസ്സിനെ പിന്വലിക്കൽ.

6. ധാരണ: ഏകാഗ്രത, മനസ്സിനെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കൽ.

7. ധ്യാന: നിരന്തരമായ ധ്യാനം, മനസ്സിന്റെ സ്ഥിരമായ ധ്യാനാവസ്ഥ.

8. സമാധി: ആത്മസാക്ഷാത്കാരം, പരമാവധി ധ്യാനാവസ്ഥ, ആത്മാവുമായുള്ള ഏകീകരണം.

ഈ എട്ട് നിലകൾ പിന്തുടർന്ന വ്യക്തിക്ക് സമാധി പ്രാപിക്കാം.

സമാധി എന്ന പദത്തെ സമാ+ധി എന്നു പിരിക്കുമ്പോള്‍ സമാ എന്നത്‌ സമനില എന്നും ധി എന്നാല്‍ ബുദ്ധി എന്നുമാണ് അർഥം ഭൗധികമായ് സമനിലയിൽ എത്തുന്നതിന് സമാധി എന്ന് പറയുന്നു.

മന്ത്രം,ധ്യാനം,പ്രാണായാമം, ആസനം തുടങ്ങിയ താന്ത്രിക നിയമങ്ങളിലൂടെ സഞ്ചരിക്കുന്ന സാധകൻ അനവധി വർഷങ്ങൾ കൊണ്ട് ആന്തരികമായ് മനുഷ്യ ശരീരത്തിൽ സ്ഥിതിചെയ്യുന്ന 
മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം,വിശുദ്ധി, ആജ്ഞ ചക്രങ്ങൾ ഭേധിച്ചു ശേഷം സഹസ്രാര പത്മത്തേയും ഭേധിച്ചു ദശ പ്രാണനെയും ശരീരത്തിൽ നിന്ന് മുക്തമാക്കുന്നതിനെ സമാധി എന്ന് തന്ത്രം പറയുന്നു..
എന്നാൽ ചില സിദ്ധ, മാന്ത്രിക സംബ്രദായങ്ങളിൽ ആജ്ഞാ ചക്രത്തിൽ ചില പ്രാണനുകളെ എകികരിച്ചു സ്തിഥി വരുത്തി മറ്റു പ്രാണനുകളെ മുക്തമാക്കുന്ന വിധാനങ്ങളും വിശ്വാസങ്ങളും ഉള്ളതായി പറയപ്പെടുന്നു..

സമാധി നിലയിൽ എത്തിയ ഒരാൾക്ക് തിരിച്ചു വീണ്ടും പൂർവ്വ സ്ഥിതിയിലേയ്ക്ക് എത്തിചേരാം എന്ന് പറയുമെങ്കിൽ പോലും ചരിത്രപരമായി സമാധി നിലയിൽ നിന്ന് പൂർവ്വ സ്ഥിതിയിലേയ്ക് ആരും തിരിച്ചു വന്നതായ് കാണുന്നുമില്ല.

മാന്ത്രിക സമാധി അവധൂത സമാധി, യോഗ സമാധി, ജീവ സമാധി, പാതാള സമാധി, ജല സമാധി, ആത്മ സമാധി എന്നിങ്ങനെ അനേകം സമാധികളേ കുറിച്ചു പറയപ്പെടുന്നു.

പരമഹംസ യോഗാനന്ദജിയുടെ ശവശരീരവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സംഭവം 1952-ൽ അവരുടെ മരണാനന്തരം സംഭവിച്ചു.

പരമഹംസ യോഗാനന്ദജിയുടെ ശരീരം 1952 ൽ മരണാനന്തരം ലോസ് ആഞ്ചലസ്, കാലിഫോർണിയയിലെ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്കിൽ 20 ദിവസത്തിലധികം പ്രാകൃത ദേഹീയ മാറ്റങ്ങളോ ഇല്ലാതെ നിലനിന്നു. ഈ അപൂർവ സംഭവത്തെ ഫെബ്രുവരി 1952-ൽ സെൽഫ്-റിയലൈസേഷൻ ഫെല്ലോഷിപ്പ് (SRF) അംഗങ്ങളും ശവസംസ്‌കാര ഭവനത്തിലെ ഉദ്യോഗസ്ഥരും രേഖപ്പെടുത്തി.

ഫോറസ്റ്റ് ലോൺ ശവസംസ്‌കാര ഭവനത്തിലെ മാനേജർ, ഹെൻറി ജെ. ഫോർഡിന്റെ റിപ്പോർട്ട് പ്രകാരം, യോഗാനന്ദജിയുടെ ശരീരത്തിൽ ഈ കാലയളവിൽ പച്ചവിയോ ദുർഗന്ധമോ ഉണ്ടാകാതെ നിലനിന്നത് എന്തെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

ഈ സംഭവത്തെ ആത്മീയ ലോകത്ത് "മഹാസമാധി"യുടെ തെളിവായി കാണപ്പെടുന്നു.



Saturday, 11 January 2025

ദേവപൂജയ്ക്ക് 7 തരത്തിലുള്ള ശുദ്ധി


ദേവപൂജയ്ക്ക് 7 തരത്തിലുള്ള ശുദ്ധി നിര്‍ദേശിച്ചിരിക്കുന്നു, ഓരോത് താന്ത്രിക പ്രക്രിയയിലും ഇവയുടെ പ്രാധാന്യം വലിയതാണ്.

1. ദേഹ ശുദ്ധി
ശരീരത്തിന്റെ അകവും പുറവും ശുദ്ധമായി നിലനിര്‍ത്തുക. സ്നാനം, വസ്ത്രധാരണം എന്നിവ ദേഹശുദ്ധിക്ക് അനുയോജ്യമായ രീതിയിലാണ് നടത്തുന്നത്.

2. മനശ്ശുദ്ധി
മനസിന്റെ ശുദ്ധിയും ശാന്തിയും നേടുക. ധ്യാനം, ജപം, അഹിംസാഭാവം, സത്യമോത്സുകത എന്നിവ മനസിന് ശുദ്ധി പ്രദാനം ചെയ്യുന്നു.

3. ഭാവ ശുദ്ധി
ഭാവനകളും വികാരങ്ങളും നിഷ്കളങ്കമാക്കുക. ദൈവാനുഭവത്തിനുള്ള ഭക്തിയും സമര്‍പ്പണവും ഭാവശുദ്ധിയുടെ അടിസ്ഥാനം.

4. ദ്രവ്യ ശുദ്ധി
പൂജയ്ക്കുപയോഗിക്കുന്ന സാധനങ്ങള്‍ (പുഷ്പം, ഫലം, ജലം, ധൂപ്പം, ദീപം തുടങ്ങിയവ) ശുദ്ധവും ദൈവികവുമായിരിക്കണം. ഇവ തിരഞ്ഞെടുത്ത് ശുദ്ധമാക്കി ഉപയോഗിക്കണം.

5. ദേശ ശുദ്ധി
പൂജാവേദിയുടെ ശുദ്ധി. മാലിന്യമില്ലാത്തതും ശുദ്ധവും പവിത്രവുമായ സ്ഥലമാണ് ദേവപൂജയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. അശുദ്ധമായ സ്ഥലം ദേവാനുഭവത്തിന് തടസ്സമാകും.

6. കാല ശുദ്ധി
പൂജയ്ക്കും ആചാരങ്ങള്‍ക്കും അനുയോജ്യമായ സമയം നിര്‍ണ്ണയിക്കുക. കാലത്തിന് അനുസൃതമായി പൂജയും കര്‍മ്മങ്ങളും നടത്തുന്നത് ശക്തി വര്‍ദ്ധനയ്ക്ക് സഹായകമാകും.

7. വായു ശുദ്ധി
ശരീരത്തിന് സ്വാഭാവിക വായു സമന്വയം ലഭിക്കാൻ ആവശ്യമായ രീതിയിലായിരിക്കും ചില ആചാരങ്ങൾ. ഇതിന്റെ താത്വിക അടിസ്ഥാനം, ശരീരത്തിന്റെ ചൈതന്യവഹനത്തിനുള്ള അച്ഛേദനം, ദൈവികചൈതന്യത്തിൽ ബന്ധിപ്പിക്കപ്പെടുക ആണ്.

ഈ ഏഴ് തരത്തിലുള്ള ശുദ്ധികള്‍ പൂര്‍ണമാക്കിയാല്‍ മാത്രമേ ദേവപൂജ പൂര്‍ണതയും ഫലപ്രാപ്തിയും നേടൂ. ഓരോ താന്ത്രിക പാഠവും ആചാരങ്ങളും ഇതിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ദേഹത്തോട് ചേർന്ന വസ്ത്രങ്ങൾ ശുദ്ധിയുടെ ആവാഹനത്തിനും ദേവീ ചൈതന്യവും സ്വീകരിക്കാൻ തടസ്സമാകുന്നുവെന്ന് ചില പ്രാചീന ആചാരങ്ങള്‍ വിശ്വസിക്കുന്നു.

വായു ശുദ്ധി ചെയ്യുന്ന വിധം -
1. ശ്വാസനിയന്ത്രണം
നാഡി ശുദ്ധി പ്രാണായാമം ഉപയോഗിക്കുന്നു. ശ്വാസം ആഴത്തിൽ എടുക്കുക, ഹോൾഡ് ചെയ്യുക, പൂർണ്ണമായും പുറത്തേക്കൊഴുക്കുക.

2. വായുവിന്റെ ഉണക്കം
ശരീരത്തിലെ വാത ദോഷം തള്ളിക്കളയുക.

ഇതിന് ഉപയോഗിക്കുന്നത് ധ്യാനവും Breathing techniques with awareness ഉം ആണ്.

3. അഗ്നിഹോത്രം
അഗ്നി ഉപയോഗിച്ച് വായുവിനുള്ള മലിനത നീക്കുന്നു. ഹോമ ചടങ്ങുകൾ വായു, ദേശ, കാൽശുദ്ധി പ്രാപിക്കാൻ സഹായിക്കുന്നു.

4. ശരീരസാധനം
വ്യായാമം, യോഗാസനങ്ങൾ ഉപയോഗിച്ച് ശരീരത്തിലെ വായു ചലനങ്ങളെ സുതാര്യമാക്കുന്നു.

5. മന്ത്രസ്മരണം
മന്ത്രങ്ങളുടെ പ്രയോക്തി ശബ്ദം വായുവിനെ ശുദ്ധമാക്കുന്നു.

"ഓം" എന്നുപോലുള്ള ബീജ മന്ത്രങ്ങൾ വായു ശുദ്ധിക്ക് ശക്തിയേകുന്നു.

6. വായു ഉണക്കൽ:
മനുഷ്യ ശരീരത്തിനെ പ്രകൃതിയുമായി ബന്ധിപ്പിക്കുക. ഇത് കൊണ്ടാണ് പൂജകർമ്മങ്ങളിലും ക്ഷേത്ര ദർശനത്തിലും ഷർട്ട് ഊരുന്നത്.

7. ധ്യാനാനുഷ്ഠാനം:
വായുവിന്റെ പ്രവാഹത്തെ പ്രാതിനിധ്യപ്പെടുത്തി ധ്യാനത്തിലൂടെ ചൈതന്യാവസ്ഥയിൽ പ്രവേശിക്കുന്നു.

തത്വചിന്ത -
ദേഹത്തെയും മനസിനെയും വിശുദ്ധമാക്കി ദേവിക ചൈതന്യത്തിൽ ലയിപ്പിക്കുന്നതിന് വായു ശുദ്ധി പ്രധാനമാണ്.

Wednesday, 1 January 2025

താക്കോൽ

@shilpa.sivanandhan ഈ തക്കോളുകൾ ആണ് എൻ്റെ ഈ വർഷത്തെ ഏറ്റവും സന്തോഷം തോന്നുന്നതിന് കാരണമായത്.

അതിന് കാരണം ഇവിടെ ഷെയര് ചെയ്യണമോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഇന്നലെ തൊട്ട്. എന്നെ ഇടക്ക് കുറെ ആൾക്കാർ താഴ്‌ത്തികെട്ടാൻ വേണ്ടി പോസ്റ്റ് ഇട്ടിരുന്നത് കണ്ടപ്പോൾ മുതൽ ഇവിടെ അധികം ആക്ടീവ് ആകണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിലും പെട്ടെന്ന് മനസ്സിൽ വരുന്നത് എഴുതുവാൻ ഇതിൽ നല്ല വേറൊരു പ്ലാറ്റ്ഫോം കിട്ടുന്നുമില്ല. സന്തോഷം ഷെയർ ചെയ്യാതെ അധികം നാളുകൾ പിടിച്ച് വക്കാൻ ഉളള വിഷമം കൊണ്ട് എഴുതി പോകുന്നു.

ആദ്യം തന്നെ പറയട്ടെ ഇത് വരെ ആശ്രമത്തിൻ്റെയോ മറ്റ് infrastructure ഡെവലപ്മെൻ്റിടെയോ പേരിൽ ഞാൻ ഇന്ന് വരെ ആരോടും ഒരു സഹായം പോലും മേടിച്ചിട്ടില്ല. മുമ്പോട്ടും ഇവിടുന്ന് സഹായത്തിൻ്റെ ആവശ്യവുമില്ല.

കഴിഞ്ഞ 18 വർഷങ്ങൾ ആയി എനിക്ക് ശനി ദശ ആയിരുന്നു. ഏത് കാര്യത്തിലും പൈസ മുടക്കിയാൽ ധന നഷ്ടവും, മാന നഷ്ടവും മാത്രമാണ് ഉണ്ടായിരിക്കുന്നത്. കോടതി വരെ കയറി ഇറങ്ങുന്നുണ്ട്.

ഇന്നലെ രാവിലെ, മുകളിൽ കാണിച്ചിരിക്കുന്ന താക്കോലുകൾ തന്നു കൊണ്ട് ആശ്രമത്തിൻ്റെ അധികാരി ഇനി മുതൽ ജീവിതകാലം മുഴുവൻ ഈ താക്കോലുകൾ നിങ്ങളുടേതായിരിക്കും എന്ന് പറഞ്ഞതിൻ്റെ സന്തോഷത്തിൽ ആയിരുന്നു. 5 ഏക്കർ സ്ഥലം, 50 പശുക്കൾക്കുള്ള ഗോശാല ഇനി നിങ്ങളുടേയും കൂടെ എന്ന് പറഞ്ഞത്, ഇനി മുഖ്യമന്ത്രിയെ വിളിച്ച് ഉത്ഘാടനം മുതൽ മുമ്പോട്ടുള്ള എല്ലാ കാര്യവും നിങ്ങൽ നോക്കണം എന്ന് പറഞ്ഞത്, അനാഥാലയം, വൃഥാശ്രമം, ആശുപത്രി, കോളേജ് എല്ലാം ഇതിൽ പണിയണം, വർഷം തോറും പാവപ്പെട്ട പെണ്ണുങ്ങൾക്ക് വേണ്ടി സാമൂഹ്യ വിവാഹം നടത്തണം. ഇതൊക്കെ ഇനി എങ്ങനെ ചെയ്യണം എന്നത് നിങ്ങളുടേയും ഉത്തരവാദിത്വം ആണ് എന്ന് പറഞ്ഞത് 32 വർഷത്തെ എൻ്റെ പ്ലാനിങ്ങുകൾ നടക്കാൻ പോകുന്നതിൻ്റെ രണ്ടാമത്തെ ചുവട് വപ്പ് ആണെന്ന് ഉളള സന്തോഷത്തിന് അതിരുകൾ ഇല്ല. ഇത് എൻ്റെ രണ്ടാമത്തെ ആശ്രമം ആണ് 2 വർഷത്തിനുള്ളിൽ. ഒരെണ്ണം കുമാവ് ഏരിയയിൽ ഉള്ളതിൽ പണം ഞാൻ മുടക്കി എങ്കിലും കാണാൻ പോലും പോയില്ല. ഡിപ്രഷൻ കാരണം പാർട്ണർ അതിനടുത്തുള്ള ഒരു ഗുഹയിൽ തന്നത്താൻ തലയിൽ വെടി വച്ച് മരിച്ചത് കൊണ്ട് അങ്ങോട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല. ജീവിതത്തിലെ ഒന്നിന് പുറകെ ഒന്നായി വരുന്ന സംഘർഷങ്ങൾ കുറയുമ്പോൾ പോകണം.

വിൽ പവറിലൂടെ കാര്യങ്ങൽ എങ്ങനെ നേടാം എന്നതിന് എൻ്റെ സ്വന്തം ജിവിതം ഉദാഹരണമാകുന്നതായി ആണ് തോന്നിയത്. 20 ആശ്രമം എനിക്ക് ഉണ്ടാക്കാൻ പറ്റിയാൽ 200 എന്ന എൻ്റെ ലക്ഷ്യം നേടാൻ പിന്നെ അധികം സമയം വേണ്ടി വരില്ല. ഒരു തുടക്കം എപ്പോഴും തടസ്സങ്ങളും, സംഘർഷങ്ങളും, ചീത്ത പേരുകളും നിറഞ്ഞതായിരിക്കും. തളർന്നാൽ തകർന്ന് പോകും, ശ്രമിച്ചോണ്ടിരുന്നാൽ ലക്ഷ്യം നേടും. തളർത്താനും ചെളി വാരി തേക്കാനും, എല്ലാത്തിനെയും സംശയത്തോടെ മാത്രം നോക്കാനും ആയി കുറെ പാഴ് ജന്മങ്ങൾ ഉണ്ട്. അവരുടെ പ്രവർത്തികളെ കാര്യമായി എടുത്താൽ പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്ന മനോഭവക്കാരുടെ ഇടയിൽ ഇനിയും സംഘർഷങ്ങൾ ചെയ്യേണ്ടി വരുമെന്ന് അറിയാം. ഓൺലൈനിൽ ഇനിയും പോസ്റ്റുകളും, വീഡിയോകളും ഒക്കെ ഇട്ട് നാറ്റിച്ച് നാറ്റിച്ച് ഒന്നും കൂടെ എൻ്റെ തൊലികട്ടിയും മനകട്ടിയും കൂട്ടാൻ മലയാളികളെക്കാൽ നല്ല തോണിക് വേറെ എവിടെ കിട്ടും.